ബാലുശേരി: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ മികച്ച യൂണിറ്റുള്ള പുരസ്കാരം കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനു ലഭിച്ചു. എലത്തൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് വിദ്യബാലകൃഷ്ണനിൽ നിന്ന് പ്രിൻസിപ്പൽ എൻ എം നിഷ പ്രോഗ്രാം ഓഫീസർ കെആർലിഷവോളന്റീർ മാരായ വേദ രാജീവ്. ശ്രീലക്ഷ്മി ഘ ന ശ്യം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹയർ സെക്കന്ററി സ്റ്റേറ്റ് കോർഡിനേറ്റർ ഡോക്ടർ എസ് സന്തോഷ് കുമാർമുഖ്യ തിഥിയായ പരിപാടിയിൽ റീജനൽ പ്രോഗ്രാം കോർ ഡിനേറ്റർ എസ് ശ്രീചിത് ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജൈവകൃഷി വ്യാപനം പാലിയേറ്റീവ് പ്രവർത്തനങ്ങൾ വയനാട്പുനരധിവാസം ഉപജീവനം ചെണ്ടുമല്ലി കൃഷി , വായനശാല ശാക്തീകരണം എന്നിവ മികച്ച രീതിയിൽസംഘടിപ്പിച്ചതിനാണ്പുരസ്കാരം.

0 Comments