എകരൂൽ: വിനോദയാത്രയ്ക്കായി മാറ്റിവെച്ച തുക രോഗബാധിതർക്കും ചികിത്സാസഹായം ആവശ്യമുള്ളവർക്കും കൈമാറി മാതൃകയായി എകരൂലിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ. ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുണ്ടത്തിൽ ബിജു, പുതിയ വീട്ടിൽ സാജിദ് വള്ളിയോത്ത്, അരീക്കരകണ്ടി അജീഷ്, എം.എം. പറമ്പിലെ കെ.ടി. അഷറഫ് എന്നിവർക്കും എസ്.എം.എ ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ ഫണ്ടിലേക്കുമാണ് തുക കൈമാറിയത്.
ഈ വർഷത്തെ വിനോദയാത്രയ്ക്കായി നീക്കിവെച്ച തുകയാണ് കാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്. വ്യാപാരികളുടെ ഈ മാതൃകാപരമായ പ്രവർത്തനം ശ്രദ്ധേയമായി.
ജില്ലാ സെക്രട്ടറി രാജൻ കാന്തപുരം സഹായധന വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി, മണ്ഡലം പ്രസിഡന്റ് കെ.പി. സുരേഷ് ബാബു, ജനറൽ സെക്രട്ടറി ഗിരീഷ് ഗാലക്സി, ട്രഷറർ മുനവ്വർ അബൂബക്കർ, ടി.വി. ബാബു, അബ്ദുല്ലത്തീഫ് ഓർബിറ്റ് എന്നിവർ സംബന്ധിച്ചു.

0 Comments