Ticker

6/recent/ticker-posts

ബാലുശ്ശേരി ഉപജില്ല കലോത്സവം പന്തൽ കാൽ നാട്ടി

എകരൂൽ: 9,10,11 തീയതികളിൽ കോക്കല്ലൂർ ഗവ. ഹയർ സെക്കന്റഡറി സ്‌കൂളിൽ വെച്ച് നടക്കുന്ന ബാലുശ്ശേരി ഉപജില്ല സ്‌കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർ പേഴ്സൺ റീമ കുന്നുമ്മൽ നിർവ്വഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി, വൈസ് പ്രസിഡന്റ് സമീറ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വൈശാഖ് കണ്ണോറ, സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ കമ്മറ്റി ചെയർമാൻ കെ.സി രാജീവൻ, കൺവീനർ കെ. നൗഷാദ്, ഹെഡ്മാസ്റ്റർ മണി, ചെത്തിൽ കുമാരൻ, ടി.കെ ഷാഹിദ്,  അധ്യാപകരായ ഇ. ഫൈസൽ, സി.വി നാസർ, അസീം അലി, ദാനിഷ്, റഫീഖ് എന്നിവർ സംബന്ധിച്ചു.



Post a Comment

0 Comments