ഉണ്ണികുളം: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഇഖ്ബാൽ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഉർദു ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഗുണ പി.എം. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. സിറാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഷൈജു എം.വി., മുഹമ്മദ് സജീർ ടി.കെ., വിഷ്ണുപ്രസാദ് എം., ഷീന പി., രതീഷ് കെ., നൗഷാദ് കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളായ ഇൻഷ ഫാത്തിമ എസ്.ആർ. സ്വാഗതവും സിയ ഫാത്തിമ കെ.കെ. നന്ദിയും പറഞ്ഞു.സബ്ജില്ല സ്കൂൾ കലോത്സവത്തിൽ വിജയികളായ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയും ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികളെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.ഉർദു ഗസൽ, കവിതാലാപനം, സംഘഗാനം, ചെയിൻ സോങ്ങ്, നൃത്താവിഷ്കാരം എന്നിവയും പരിപാടിയോടനുബന്ധിച്ച് നടന്നു. ഓപ്പറേഷൻ തൂഫാൻ ഫുട്ബോൾ മത്സരം, ഒരു വീട്ടിൽ ഒരു പച്ചക്കറി തോട്ടം, സ്നേഹ സ്പർശം, ഫീൽഡ് ട്രിപ്പ് എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

0 Comments