Ticker

6/recent/ticker-posts

ഉണ്ണികുളം ജി.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും പ്രതിഭകളെ ആദരിക്കലും

എകരൂൽ:  ഉണ്ണികുളം ജി.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ബാലുശ്ശേരി എം.എൽ.എ കെ. എം. സച്ചിൻ ദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറാൻ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ലക്ഷ്യം കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സ്കൂളിൽനിന്ന് എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളും വിവിധ മേളകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളും സ്റ്റാഫും അനുമോദിക്കപ്പെട്ടു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഇന്ദിര ഏറാടിയിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ് എം.കെ. നിജിൽ രാജ് മുഖ്യാതിഥിയായിരുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ എം.കെ. വനജ, ഗ്രാമപഞ്ചായത്ത് അംഗം റീന ടി.കെ., പിടിഎ പ്രസിഡൻറ് സന്തോഷ് കുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ വി.വി. ശേഖരൻ നായർ, മാതൃസമിതി ചെയർപേഴ്സൺ നസീറ ഹബീബ്, സീനിയർ അസിസ്റ്റൻറ് പി.വി. ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ കെ. എം. ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പ്രസീത നന്ദിയും പറഞ്ഞു.


Post a Comment

0 Comments