പൂനൂർ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന ക്രിസ്മസ്, പുതുവൽസര ആഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിക്കൽ, ന്യൂ ഇയർ ഫ്രന്റ് , ഹരിത കർമ്മ സേനാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ നടന്നു. വൈകുന്നേരം ശുചിത്വ സന്ദേശം നൽകിയുള്ള ഹരിത കരോൾ നടത്തി. ഹരിത കരോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷാഹിം ഹാജി, അസി. സെക്രട്ടറി ശ്രീകുമാർ. പി.വി, ഹെൽത്ത് ഇൻസ്‌പെക്ടർ റസീന വി.കെ. വി ഇ ഒ ഷബ്‌ന എന്നിവർ സംസാരിച്ചു. കരോൾ സംഘം സന്ദർശിച്ച വീടുകളിൽ ക്രിസ്മസ് സമ്മാനമായി തുണി സഞ്ചി നൽകിയിരുന്നു.
0 Comments