Ticker

6/recent/ticker-posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

കട്ടിപ്പാറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് തൊഴിൽ നികുതി വർദ്ധനവിനും, ഹരിതകർമസേനയുടെ സേവനം ആവിശ്യമില്ലാത്ത കച്ചവടക്കാരുടെ യൂസർ ഫീ ഒഴിവാക്കുക, തെരുവുകച്ചവടം നിരോധിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചു കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

     ധർണ്ണ കെ.വി.വി.ഇഎസ്, ജില്ലാകമ്മറ്റി അംഗവും പൂനൂർ യൂണിറ്റ് പ്രസിഡണ്ടുമായ സി.കെ അസീസ് ഹാജി ഉദഘാടനം ചെയ്തു. കട്ടിപ്പാറ യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി. അസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു.  അഗസ്റ്റിൻ ചമൽ, കെ. മുഹമ്മദ് ഹാജി. വി.ഒ.ടി, പി.കെ. മുഹമ്മദ് ഹാജി, സലിം പുല്ലടി, താജുദീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഏ.കെ. ലോഹിതാക്ഷൻ സ്വാഗതവും വി.സി അഷ്‌റഫ് നന്ദിയും പറഞ്ഞു.



Post a Comment

0 Comments