കട്ടിപ്പാറ: കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിന്റെ നാൽപത്തി ഒമ്പതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. താമരശ്ശേരി രൂപത കോർപറേറ്റ് മാനേജർ റവ.ഫാദർ ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വിനോദിന് കോർപ്പറേറ്റ് മാനേജർ ഉപഹാരം നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ ജിജോ തോമസ്, കട്ടിപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അശ്‌റഫ് പൂലോട്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ.യു, എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ചിപ്പിരാജ്, പി.ടി.എ പ്രസിഡണ്ട് വി.പി മുഹമ്മദ് ഷമീർ, എം.പി.ടി.എ പ്രസിഡണ്ട് ഷിൻസി വിനു, സീനിയർ അസിസ്റ്റന്റ് സി.പി സാജിദ്, ഷിബു കെ.ജി, സ്‌കൂൾ ലീഡർ ഷെഹ്‌സ കാത്തൂൻ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ലിൻസ എന്നിവർ പ്രസംഗിച്ചു. 1976 ൽ സ്ഥാപിതമായ സ്‌കൂളിന്റെ അൻപതാം വാർഷിക പ്രഖ്യാപനം കോർപ്പറേറ്റ് മാനേജർ റവ.ഫാദർ ജോസഫ് വർഗീസ് നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അധ്യാപകരായ ജിയാ ജോസഫ്, എലിസബത്ത് കെ.എം, തോമസ് കെ.യു, സൗമ്യജോസഫ്, ധന്യ സി.എസ്, മഞ്ചു മാത്യു, സിസ്റ്റർ സെബി, എ . കെ ബ്രിജിത്ത്, ഡയാന ജോസഫ്,റിയ ജെയിംസ്, ജോമിയ ടീച്ചർ, ലിബിൻ മാത്യൂ എന്നിവർ നേതൃത്വം നൽകി. വിവിധ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ എ ഇ ഒ വിനോദ് പി വിതരണം ചെയ്തു.
0 Comments