താമരശ്ശേരി :ജി വി എച്ച് എസ് താമരശ്ശേരിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന ബഡ്ഡിങ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സുകുമാർ അഴീക്കോട് പ്രഥമ അധ്യാപക പുരസ്കാര ജേതാവും കരിക്കുലം കമ്മിറ്റി അംഗവുമായ ഡോക്ടർ എം പി വാസുവാണ് ശില്പശാല നയിച്ചത്.യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 60 ഓളം കുട്ടികൾ പങ്കെടുത്തു.ശില്പശാല ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സി.പിശോഭന അധ്യക്ഷത വഹിച്ച ചടങ്ങിന് വിഷ്ണു സ്വാഗതവും ഷഹല നന്ദിയും രേഖപ്പെടുത്തി. അബ്ദുൽ റസാഖ് മലോറം, രഹന പി ടി,അബ്ദുൾ നാസർ എൻ കെ എന്നിവർ ആശംസ അർപ്പിച്ചു
0 Comments