പൂനൂർ: പൂനൂർ പാലിയേറ്റീവ് കെയർ സെന്ററിന് കീഴിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോ തെറാപ്പി സെൻറർ ആർ.പി. നാസർ കോളിക്കൽ ഉദ്ഘാടനം ചെയ്തു. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ സെന്ററിന്റെ പ്രവർത്തനം ഉണ്ടായിരിക്കുന്നതാണ്. നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ ഫിസിയോതെറാപ്പി സേവനം ഇവിടെ ലഭ്യമാകും.
ചടങ്ങിൽ പ്രസിഡണ്ട് അഡ്വ. എൻ.എ. അബ്ദുൽ ലത്തീഫ് , എൻ.ആർ.ഷഹീർ, ആർ.പി.സുഹറ,ആർ. പി.സോഫിയ, സി.പി.കരീം മാസ്റ്റർ, എ. കെ.ഗോപാലൻ, കെ. അബൂബക്കർ മാസ്റ്റർ, എൻ.പി.റഷീദ്, എ.വി.നാസർ സംബന്ധിച്ചു.
0 Comments