Ticker

6/recent/ticker-posts

ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു

കോഴിക്കോട്: ഏപ്രിൽ മൂന്നാം വാരം കോഴിക്കോട്ട് നടക്കുന്ന 12ാം ദേശീയ സരസ് മേളയ്ക്ക് ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. ലോഗോ കോഴിക്കോടിന്റെ സാംസ്‌കാരിക തനിമയും കുടുംബശ്രീയുടെ പ്രധാന്യവും വിളിച്ചോതുന്നതായിരിക്കണം. ഡിസൈൻ ചെയ്ത ലോഗോയോടൊപ്പം അതിന്റെ വർക്കിങ് ഫയലും ലഭ്യമാക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപ കാഷ് പ്രൈസും മൊമന്റോയും നൽകുന്നതാണ്. പ്രസ്തുത സമ്മാനങ്ങൾ സരസ് മേളയുടെ സമാപന ചടങ്ങിൽ പ്രധാന വേദിയിൽ നൽകുന്നതായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ലോഗോയുടെ പൂർണമായ ഉടമസ്ഥാവകാശം കുടുംബശ്രീ ജില്ലാ മിഷൻ സരസ് മേളയുടെ സംഘാടക സമിതിയിൽ നിക്ഷിപ്തമായിരിക്കും. saraskozhikode@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭ്യമാക്കേണ്ടതാണ്.





Post a Comment

0 Comments