Ticker

6/recent/ticker-posts

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഉള്ള്യേരി ഈസ്റ്റ് മുക്ക് കൈതക്കണ്ടി ഇമ്പിച്ചി മമ്മി നിര്യാതനായി


ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗവുമായിരുന്ന ഉള്ള്യേരി ഈസ്റ്റ് മുക്ക് കൈതക്കണ്ടി ഇമ്പിച്ചി മമ്മി (88) നിര്യാതനായി. സി.പി.എം ബാലുശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, ചുമട്ടുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഉള്ള്യേരി എസ് മാർക്ക് ബീഡി കമ്പനി തൊഴിലാളി, ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ഉള്ള്യേരി സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ, ദീർഘ കാലം ഉള്ളിയേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തിരാവസ്ഥ കാലത്ത് സി.പി.എം ഉള്ളിയേരി ലോക്കൽകമ്മിറ്റി സെക്രട്ടറിയായിരുന്നു. മിച്ചഭൂമി സമരത്തിൽ 70 ദിവസം ജയിൽവാസം അനുഷ്ഠിച്ചു. കെ. എസ്.ആർ.ടി.സി സമരത്തിലും ജയിൽവാസം അനുഭവിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കൾ : ഷൈജ (സഹകരണ ബാങ്ക് ഉള്ളിയേരി ), ഷറീജ, ഷീന, സലീന. മരുമക്കൾ : കോയ (കൂട്ടാലിട), ശംസുദ്ദീൻ (പള്ളിക്കര ), നൗഷാദ് (കണ്ണിപ്പൊയിൽ), പരേതനായ അബ്ദുൽ റഷീദ്. സഹോദരങ്ങൾ: പരേതരായ ബീരാൻ, മമ്മദ്കുട്ടി, മറിയം, ആയിഷ. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ഉള്ള്യേരി ജുമുഅത്ത് പള്ളിയിൽ.


Post a Comment

0 Comments