എളേറ്റിൽ: എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് വ്യാപാരികൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എളേറ്റിൽ വട്ടോളി വ്യാപാരി ഭവനിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു. വ്യാപാര മേഖലയിൽ പാലിക്കേണ്ട ആരോഗ്യ വകുപ്പിന്റെ നിയമങ്ങളെ കുറിച്ചും, മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ കിഴക്കോത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ബാലുശ്ശേരി വിശദമായ അറിവുകൾ വ്യാപാരികൾക്ക് പങ്കുവെച്ചു. പരിപാടിയിൽ മർച്ചന്റ് അസോസിയേഷൻ എളേറ്റിൽ യൂണിറ്റ് ഭാരവാഹികൾ, മറ്റ് അതിഥികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
0 Comments