ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വാർഡിലെ ടാറിംഗ് പൂർത്തീകരിച്ച ആരങ്കോട്-കീപ്പോര് റോഡ് വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യുനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷത്തി പതിനായിരം രൂപ ചെലവഴിച്ച് സോളിംഗും 2024-25 വാർഷിക പദ്ധതിയിലെ റോഡ് മെയിന്റനൻസ് ഫണ്ടിൽ നിന്ന് വകയിരുത്തിയ രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരം രൂപ വിനിയോഗിച്ച് ടാറിംഗും പൂർത്തീകരിച്ചതോടെ റോഡ് ഗതാഗത യോഗ്യമായി.
ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം. കോമളവല്ലി, മുൻ വാർഡ് മെമ്പർ കെ.ടി.മുഹമ്മദ്, തടായിൽ അബു ഹാജി, ആർ.എം.അനീസ്, വി.സി.അബൂബക്കർ ഹാജി, സ്വിദ്ധീഖ് കീപ്പോര്, ഡോ:കെ.സൈനുദ്ദീൻ, വി.സി.ഇബ്രാഹീം,പി.പി.നൗഫൽ, നെച്ചൂളി അബൂബക്കർ കുട്ടി, ശംസുദ്ദീൻ നെച്ചൂളി, നജീൽ നെരോത്ത്, ഇബ്രാഹീം എടക്കാട്, എം.ടി.റഷീദ്, അഷ്‌റഫ് കീപ്പോര്, യു.കെ.മുഹമ്മദ് ഉൽപ്പം കണ്ടി, മുഹമ്മദ് നെച്ചൂളി, അബൂബക്കർ താഴെ കീപ്പോര്, മൂസ കീപ്പോര്, ഇ.എം.നാസർ എന്നിവർ സംസാരിച്ചു.
0 Comments