Ticker

6/recent/ticker-posts

സ്‌കോളർഷിപ്പ് വിജയികൾക്ക് സമ്മാനദാനം നടത്തി

\കട്ടിപ്പാറ: കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി സ്‌കൂളിൽ നിന്നും ഈ അധ്യയന വർഷം I A M E  സംഘടിപ്പിച്ച ഐസെറ്റ് സ്‌ക്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുരുന്നുകൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഗ്രേസ് എജ്യുക്കേഷണൽ ട്രസ്റ്റ് ജനറൽ സെകട്ടറി അബ്ദുള്ള മലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കന്നൂട്ടിപ്പാറ ഐ.യു.എം എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. ഇരുവരും ചേർന്ന് സമ്മാനദാനം നടത്തി. ഷംനാസ് പൊയിൽ, പി. സജീന, ഷാഹിന കേയക്കണ്ടി, പ്രബിത പി.ബി, ബുഷറ ഇറക്കൽ , ബാസില മുതലായവർ ആശംസകളർപ്പിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ കെ അബൂബക്കർ കുട്ടി, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്, ഷമീം വാവാട് , ഡോ. റഹിം കളത്തിൽ, സഫീർ പേരാമ്പ്ര,പി.ടി. ഹാരിസ്, റഹിം മണ്ണിൽ കടവ്, നിയാസ് നെച്ചൂളി തുടങ്ങിയവരും വിജയികളെ അഭിനന്ദിച്ചു.





Post a Comment

0 Comments