പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു. എ വി മുഹമ്മദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. ജാസ്മിൻ, കെ അബ്ദുസലീം, കെ മുബീന, സിഷ ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു. ലത്തീഫ് മലോറം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നൽകി. വി അബ്ദുൽ സലീം സ്വാഗതവും വി എച്ച് അബ്ദുൽസലാം നന്ദിയും പറഞ്ഞു.
0 Comments