Ticker

6/recent/ticker-posts

യു.എസ്.എസ് പൂനൂർ ജി.എം.യു.പി സ്കൂളിന് ചരിത്ര നേട്ടം

പൂനൂർ ജി എം യു പി സ്കൂളിൽ യുഎസ്എസ് വിജയികൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.45 കുട്ടികളാണ് ഇത്തവണ uss നേടിയത്.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ കെ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അസ്‌ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നിജിൽ രാജ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ സി പി കരീം മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പി സാജിത, പിടിഎ വൈസ് പ്രസിഡന്റ് രജീഷ് പി വി, എം പി ടി എ ചെയർപേഴ്സൺ സീനത്ത് ജബ്ബാർ, സ്റ്റാഫ് സെക്രട്ടറി സലാം അലയമ്മ, എസ് ആർ ജി കൺവീനർ ദീപ്തി ഡി ആർ,സീനിയർ അസിസ്റ്റന്റ് ബുഷ്‌റ മോൾ,അബ്ദുൽ കലാം മാസ്റ്റർ,സി വി നാസർ മാസ്റ്റർ,ഷൈലജ ടീച്ചർ,പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി തുഫൈൽ പാണ്ടിക്കൽ, കൊയിലാണ്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് സാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ സുഗുണൻ സാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യുഎസ്എസ് കൺവീനർ മുബീന കെ എം നന്ദി പറഞ്ഞു.



Post a Comment

0 Comments