എകരൂൽ: വായനാദിനത്തോടനുബന്ധിച്ച് പി.എൻ പണിക്കരെ കുറിച്ചുള്ള ഓർമകളിൽ കരിമല എ.എം.എൽ.പി സ്‌കൂളിൽ കുട്ടികളിലെ വായനയോടൊപ്പം അയൽപക്ക പ്രദേശങ്ങളിലെ ആളുകളിൽ കൂടി വായനയെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വായനോത്സവത്തിന് തുടക്കം. പരിപാടിയുടെ ഭാഗമായി പരിസര പ്രദേശങ്ങളിലെ വീടുകളിൽ പുസ്തകങ്ങൾ നൽകി. സ്‌കൂൾ പ്രതിനിധി റിദാൻഷാ അഡ്വ. ഷെഫീഖ് അലിക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. അറിവരങ്ങ്, വായിക്കാനൊരിടം, നിറഞ്ഞ വായന, രചനയും രചയിതാവും, രചന പരിചയക്കുറിപ്പുകൾ, കഥോത്സവം, സാഹിത്യ ക്വിസ് തുടങ്ങി വിവിധ പരിപാടികൾ ഈ കാലയളവിൽ നടക്കും. പ്രധാനാധ്യാപിക എം.ഇ മൈമൂനത്ത്, കെ. സർജാസ്, പി.ഇ സതി, അസീം അലി, നിഷ, കെ.പി ജസീൽ, ജാസ്മിൻ എന്നിവർ പങ്കെടുത്തു.
0 Comments