Ticker

6/recent/ticker-posts

ഉണ്ണികുളം പഞ്ചായത്ത് 10ാം വാർഡ് എം.എസ്.എഫ് പ്രവർത്തക സംഗമം നടത്തി

പൂനൂർ : ഉണ്ണികുളം പഞ്ചായത്ത് 10ാം വാർഡ് എം.എസ്.എഫ് കമ്മിറ്റി പ്രവർത്തക സംഗമം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് മുഹമ്മദ്ഷാലു തടായിൽ അധ്യക്ഷനായി. ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.കെ മുനീർ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മുസ്ലീം ലീഗ് പ്രസിഡന്റ് എ.കെ ജബ്ബാർ , സെക്രട്ടറി എൻ.കെ അസീസ്, പഞ്ചായത്ത് എം.എസ്. എഫ് ട്രഷറർ കെ.പി. മിൻഹാസ്,  പി.കെ.എ. മുഹമ്മദ്, പി.പി അബ്ദുൾ സലാം, പി.കെ മുഹമ്മദ് ഹാദി, വാർഡ് എം.എസ്.എഫ് സെക്രട്ടറി എ.പി മുഹമ്മദ് ഫായിസ്,  ട്രഷറർ കെ.പി നജാദ്  സംസാരിച്ചു. നജാദ് ഹുസ്നി മുഹമ്മദ്, മുഹമ്മദ് അൻസാരി, മുഹമ്മദ് ഷമ്മിൽ, മുഹമ്മദ് ഹിഷ്ർ ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകി.


Post a Comment

0 Comments