പന്നൂർ: എളേറ്റിൽ എം.ജെ. എച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് സയാൻ (14) ആണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.
മാതാവ്: മുനീറ (പൂളപ്പൊയിൽ - എളേറ്റിൽ).സഹോദരങ്ങൾ: ഷാമിൽ മുഹമ്മദ്. പരേതനായ നബീൽ ഹാമിദ് (കുട്ടാപ്പു).
മയ്യിത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 12 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും.
എളേറ്റിൽ എം.ജെ. എച്.എസ്.എസ്
9 A ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് സയാൻ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചതിനാൽ ഇന്ന് ശനി (26-07-25) സ്കൂളിന് പ്രാദേശിക അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റർ
MJHSS എളേറ്റിൽ അറിയിച്ചു.
0 Comments