കപ്പുറം : കരിമല എ. എം. എൽ. പി. സ്കൂളിൽ ഇൻസ്പെയറിംഗ് ടോക്ക് വിത്ത് ഇ. കെ. കുട്ടി എന്ന പരിപാടി സംഘടിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഐ. എസ്. ആർ. ഒ. മുൻ ഡയറക്ടർ ഇ. കെ. കുട്ടി വിദ്യാർത്ഥികളുമായി സംവദിച്ചു. പരിചിതമായ ആകാശത്തിന് അപ്പുറത്തെ വിസ്മയ കാഴ്ചകളെ കുറിച്ച് വിദ്യാർത്ഥികളുടെ കൗതുകങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. വീടിന് തൊട്ടടുത്ത പൊതുവിദ്യാലയത്തിൽ നിന്നും ഐ. എസ്. ആർ. ഒ. ഡയറക്ടർ എന്ന പദവിയിലേക്ക് എത്തിച്ചേരാനും, ശാസ്ത്ര ഗവേഷണ രംഗത്തെ ഊർജ്ജസ്വലമായ മുഖമാവാനും കഴിഞ്ഞത് അദ്ദേഹം വിശദീകരിച്ചു. മുൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൽ കലാമിനോടൊപ്പം ചെലവിട്ട ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. വാർഡ് മെമ്പർ കാഞ്ചന രാജൻ പരിപാടിയിൽ അദ്ദേഹത്തെ ആദരിച്ചു.
ബഹിരാകാശ ഗവേഷണ വിദ്യാർത്ഥി ആദിൽ പ്രജീഷ് ഐ. എസ്. ആർ. ഒ.യുടെ പ്രവർത്തന മേഖലകളും ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ചു. ബഹിരാകാശവുമായി ബന്ധപ്പെട്ട കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ വാർത്ത കുറിപ്പുകളുടെ പ്രദർശനവും ശ്രദ്ധേയമായി. പി. ടി. എ. പ്രസിഡണ്ട് അബ്ദുല്ലത്തീഫ് എം. എം. അധ്യക്ഷനായി. ഷാജി കെ., സതി പി. ഇ., ജസീൽ കെ. പി., അസീം അലി അഹ്മദ്, നിഷ, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി. പ്രധാന അധ്യാപിക മൈമൂനത്ത് എം. ഇ. സ്വാഗതവും സർജാസ് കെ. നന്ദിയും പറഞ്ഞു.
0 Comments