Ticker

6/recent/ticker-posts

ജിഎംയുപി സ്കൂൾ പൂനൂരിൽ "ആരാമം" പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ്, പേപ്പർ പെൻ നിർമ്മാണ പരിശീലനം

പൂനൂർ: ജിഎംയുപി സ്കൂൾ പൂനൂരിൽ സീഡ് ക്ലബ്ബും എസ്.എസ്.എസ്.എസ് ക്ലബ്ബും ചേർന്ന് "ആരാമം" പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ്, പേപ്പർ പെൻ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിരുദ്ധമായ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. സീഡ് ക്ലബിന്റെ ‘ലവ് പ്ലാസ്റ്റിക് ജൂലൈ’ പദ്ധതിയുടെ ഭാഗമായി പരിപാടി നടത്തിയത്. സ്കൂളിന്റെ പ്രഥമാധ്യാപകനായ ടി.പി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു.  മാതൃഭൂമി സീനിയർ പ്രൂഫ് റീഡർ പ്രമോദ് കുമാർ വി. സി. പരിശീലനത്തിന് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ റിഷാന അധ്യക്ഷത വഹിച്ചു. രജീഷ് ലാൽ, ബിനി, വിനീത വി.വി., വിജിഷ, സീഡ് കോഡിനേറ്റർ സരസ്വതി പി. എന്നിവർ ആശംസകൾ അറിയിച്ചു.


Post a Comment

0 Comments