Ticker

6/recent/ticker-posts

കക്കയം വനമേഖലയോട് ചേർന്ന പ്രദേശത്ത് അറവ് മാലിന്യങ്ങൾ തള്ളി

തലയാട് : കക്കയം വനമേഖലയോട് ചേർന്ന് 26 മൈൽ പ്രദേശത്ത് അറവു മാലിന്യങ്ങൾ തള്ളി. നിരവധി ആളുകൾ കുടിക്കാനും കുളിക്കാനും മറ്റു ആവശ്യത്തിനും ഉപയോഗിക്കുന്ന പൂനൂർ പുഴയിലേക്ക് എത്തിച്ചേരുന്ന ഇരുപത്താറാം മൈലിലെ തോട്ടിലാണ് അറിവ് മാലിന്യങ്ങൾ തള്ളിയത്. വെള്ളത്തിന് വലിയ ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ തിരച്ചിലാരംഭിച്ചത്. എന്നാൽ വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കക്കയം സെക്ഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത്  പരിശോധനയ്ക്ക് ശേഷം മാലിന്യങ്ങൾ കുഴിച്ചുമൂടി. കാമറകളും മറ്റു സംവിധാനങ്ങളും ഇല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തിയാണ് മാലിന്യം തള്ളുന്നത്. എന്നാൽ ഈ പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നേരത്തെയും ഇവിടെ മാലിന്യം തള്ളിയിട്ടുണ്ടെന്നും അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഡെപ്യൂട്ടി  റേഞ്ച്  ഫോറെസ്റ്  ഓഫീസർ സി. വിജിത്, സെക്ഷൻ  ഫോറെസ്റ്  ഓഫീസർ കെ അമ്മദ്, പി.ടി  ബിജു, ഹെന്ന, എസ്. സാരംഗ്, എം.കെ  ദിനൂപ് കുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി



Post a Comment

0 Comments