നന്മണ്ട: നന്മണ്ടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ബാലുശ്ശേരി - നരിക്കുനി റോഡിൽ നന്മണ്ട 13 ൽ ഗവ. ഹോമിയോ ഡിസ്‌പെൻസറിക് സമീപമാണ് ഉള്ളിയേരി സ്വദേശികൾ സഞ്ചരിച്ച കാർ ഒരു ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വരുന്ന പയിമ്പ്ര സ്വദേശികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ ആളുകളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു. ബാലുശ്ശേരി പോലീസ് എത്തിയതിനു ശേഷം വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയിട്ടു ഗതാഗതകുരുക്ക് ഒഴിവാക്കി
0 Comments