കോഴിക്കോട് എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'യൂത്ത് ഫെസ്റ്റ് 2025' എന്ന പേരില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും എന്‍എസ്എസും ചേര്‍ന്ന് സംഘടിപ്പിച്ച മത്സരം ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി ജിതേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ വി സ്വപ്ന ബോധവത്കരണ സന്ദേശം നല്‍കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍, എന്‍എസ്എസ് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്സിന്‍, ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്, ഡോക്യുമെന്റേഷന്‍ ഓഫീസര്‍ എന്‍ ടി പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നബീല്‍ സാഹി (സെന്റ് തോമസ് കോളേജ്), ഇര്‍ഫാന്‍ (ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്), അരുണ്‍ കുമാര്‍ (ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്) എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വി രഞ്ജിത (ജെ.ഡി.ടി കോളേജ്), അന്ന ടെസ് ജയ്മോന്‍ (ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്), മിഷാന (എംഇഎസ് കോളേജ്) എന്നിവരും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ജാന്‍വിന്‍ ക്ലീറ്റസും ജേതാക്കളായി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.
0 Comments