Ticker

6/recent/ticker-posts

പൂനൂർ കരിങ്കാളിമ്മൽ യുവതിയുടെ മരണം; ഭർത്താവിനെതിരേ പരാതി നൽകി ജിസ്മയുടെ കുടുംബം

കോഴിക്കോട്: പൂനൂർ കരിങ്കാളിമ്മൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി കുടുംബം. മരിച്ച ജിസ്മ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദിച്ചെന്നും കുടുംബം ആരോപിച്ചു. സാമ്പത്തിക ഇടപാടിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. ജിസ്മയെ കാണാൻ പോലും ഭർത്താവും കുടുംബവും സമ്മതിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
കണ്ണൂര്‍ കേളകം സ്വദേശിനി ജിസ്നയെ (24) ചൊവ്വാഴ്ച പൂനൂർ കരിങ്കാളിമ്മൽ സ്വദേശിയായ ഭർത്താവ് ശ്രീജിത്തിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ട് വയസ് പ്രായമുള്ള മകനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ബാലുശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments