കോടഞ്ചേരി: പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫ് (16)ൻ്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നാല് ദിവസം നടത്തിയ തിരച്ചിലിന് ശേഷം സമീപത്തുള്ള സിയാൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിൽ നിന്നാണ് അലൻ അഷ്റഫ് ന്റെ മൃതദേഹം ലഭിച്ചത്. കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിതാവ് : അഷ്റഫ്.
ഉമ്മ നസ്രിന.
0 Comments