Ticker

6/recent/ticker-posts

ബാലുശ്ശേരിയിൽ ലോറി ഇടിച്ചു രണ്ട് യുവാക്കൾ മരിച്ചു

ബാലുശ്ശേരി : ബാലുശ്ശേരിയിൽ ലോറി ഇടിച്ചു രണ്ട് യുവാക്കൾ മരിച്ചു. ബാലുശ്ശേരി ബ്ലോക്ക്‌ റോഡിൽ വച്ചായിരുന്നു അപകടം. കൊക്കല്ലൂർ ഭാഗത്ത് നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന
കോക്കല്ലൂർ തുരുത്തിയാട് സ്വദേശികളായ കൊളശ്ശേരി സജിൻ ലാൽ (31), ബിജീഷ് (35) എന്നിവരെ കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി യിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 11.50ഓടെയാണ് അപകടം നടന്നത്. റോഡിലേക്ക് മറിഞ്ഞ് വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലുശ്ശേരി പോലിസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.

Post a Comment

0 Comments