Ticker

6/recent/ticker-posts

ഉണ്ണികുളം ജി യു പി സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു

ഉണ്ണികുളം ജി യു പി സ്കൂളിൽ ജെ ആർ സി സ്കൗട്ട് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. പ്രധാനാധ്യാപകൻ കെഎം ബാബു ഉദ്ഘാടനം ചെയ്തു.യുദ്ധവിരുദ്ധ സന്ദേശം,സഡാക്കോ കൊക്ക് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,യുദ്ധവിരുദ്ധ സ്മാരകത്തിനു മുന്നിൽ അനുശോചനം രേഖപ്പെടുത്തൽ,യുദ്ധ വിരുദ്ധ ഗാനാലാപനം, എന്നിവ നടന്നു. എകരൂൽ അങ്ങാടിയിൽ കേഡറ്റുകൾ നടത്തിയ റാലി ശ്രദ്ധേയമായി. സ്റ്റാഫ് സെക്രട്ടറി കെ. പ്രസീത, സീനിയർ അസിസ്റ്റൻറ് പി വി ഗണേഷ്,എസ് ആർ ജി കൺവീനർമാരായ ടി റുക്സാന പി ആർ റാഫിയ എന്നിവർ സംസാരിച്ചു.ജെ ആർ സി കോഡിനേറ്റർ എ. സുബിന ,സ്കൗട്ട് കോഡിനേറ്റർ ഉണ്ണികൃഷ്ണൻ,പ്രവർത്തിപരിചയ ക്ലബ്ബ് കൺവീനർ പി സി താരിഷ ,ജിജു, നിത്യ, രേഖ,ദീപ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments