Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി.സി ഓണ ക്യാമ്പ്

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഓണ ക്യാമ്പ് നടത്തി. ബാലുശ്ശേരി സബ് ഇൻസ്പെക്ടർ എം. സുജിലേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ. മഹേഷ് അധ്യക്ഷത വഹിച്ചു.


ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം പി. സാജിത, വാർഡ് മെമ്പർ ആനിസ ചക്കിട്ടക്കണ്ടി, പോലീസ് ഉദ്യോഗസ്ഥർ പ്രവീഷ്, ജൂഷി, എം.പി.ടി.എ. പ്രസിഡണ്ട് ജാസ്മിൻ, വി. അബ്ദുൾ സലീം, പി. പ്രശാന്ത് കുമാർ, കെ. അബ്ദുൾ ലത്തീഫ്, കെ.കെ. നസിയ, ഡോ. സി.പി. ബിന്ദു, ഋതുലക്ഷ്മി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ജില്ലാ പഞ്ചായത്തംഗം ഐ.പി. രാജേഷ്, ഉത്തരമേഖല എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം. സുഗുണൻ എന്നിവർ കാഡറ്റുകളുമായി സംവദിച്ചു.
സലാം വട്ടോളി, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എക്സൈസ് ഓഫീസർ അതുൽ, പോലീസ് ഓഫീസർ ഒ.കെ. സുരേഷ്, ഷിബു കരുമല എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

Post a Comment

0 Comments