Ticker

6/recent/ticker-posts

അവേലത്ത് ഉറൂസ് പ്രചാരണ ഉദ്ഘാടനവും ആദർശ സമ്മേളനവുംഒക്ടോബർ 13 തിങ്കളാഴ്ച പൂനൂരിൽ

പൂനൂർ:ആദർശ സമ്മേളനവും
അവേലത്ത് ഉറൂസ് പ്രചാരണ ഉദ്ഘാടനവും ഒക്ടോബർ 13 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പൂനൂരിൽ നടക്കും.
പേരോട് അബ്ദുറഹിമാൻ സഖാഫി, അബ്ദുൽ മജീദ് അരിയല്ലൂർ, വള്ളിയാട് മുഹമ്മദലി സഖാഫി സംസാരിക്കും. സുന്നി ആദർശങ്ങളുടെ അജയ്യതയും ആനുകാലിക വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാവും. സമ്മേളന വിജയത്തിന് സ്വാഗത സംഘം രൂപവൽക്കരിച്ചു.
സ്വാഗതസംഘ രൂപവൽക്കരണ കൺവെൻഷൻ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ അവേലത്ത് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ.അവേലത്ത് 
സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.
പി കെ അബ്ദുന്നാസർ സഖാഫി പൂനൂർ,സാദിഖ് സഖാഫി പൂനൂർ, പി സി അബ്ദുൽ അസീസ് സഖാഫി, ടി പി അബ്ദുസ്സമദ്, അബ്ദുൽ ജലീൽ അഹ്സനി പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികൾ: സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ( ചെയർ.),പ്രൊഫ. അബ്ദുസ്സബൂർ തങ്ങൾ,സാദിഖ് സഖാഫി പൂനൂർ, മുഹമ്മദ് സഖാഫി കേളോത്ത് ( വൈ. ചെയർ.)
പി കെ അബ്ദുന്നാസർ സഖാഫി പൂനൂർ (ജന. കൺ.),
അബ്ദുൽ ജലീൽ അഹ്സനി,
 സി എം റഫീഖ് സഖാഫി , അജീർ മങ്ങാട് (ജോ. കൺ.), ടി പി അബ്ദുസ്സമദ് മാസ്റ്റർ (ട്രഷ.)



പടം: പൂനൂർ ആദർശ സമ്മേളന സ്വാഗത സംഘം രൂപവത്കരണ കൺവെൻഷൻ അവേലത്ത് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments