എകരൂൽ ഉണ്ണികുളം ജി യു പി സ്കൂളിലെ യുഎസ്എസ് എൽഎസ്എസ് വിജയികളെയും, ലിറ്റിൽ മാസ്റ്റേഴ്സിനെയും, വിവിധ മേഖലകളിൽ ജില്ലാതല മത്സരങ്ങളിൽ മികച്ച വിഷയം നേടിയ പ്രതിഭകളെയും അനുമോദിച്ചു. ബാലുശ്ശേരി എം എൽ എ കെ എം സച്ചിൻദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരവും അദ്ദേഹം സമർപ്പിച്ചു. ദിലു ഫാത്തിമ ചികിത്സയ്ക്ക് വേണ്ടി വിദ്യാർത്ഥികൾ സമാഹരിച്ച തുക അദ്ദേഹത്തിൽ നിന്ന് കുട്ടമ്പൂർ ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് സിറാജ് ഏറ്റുവാങ്ങി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ നിജിൽരാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കൂടിയായ എം.കെ നിജില്‍ രാജിന് സ്കൂൾ പിടിഎയുടെ പേരിലുള്ള മെമെന്റോ എം എൽ എ സമ്മാനിച്ചു. പിടിഎ പ്രസിഡണ്ട് എം കെ സന്തോഷ് കുമാർ, മാതൃസമിതി ചെയർപേഴ്സൺ ഷാനിജ മോൾ, സ്കൂൾ വികസന സമിതി ചെയർമാൻ വിവി ശേഖരൻ നായർ, മുൻ എംപിടിഎ പ്രസിഡണ്ട് നസീറ ഹബീബ്, സീനിയർ അസിസ്റ്റൻ്റ് പി വി ഗണേഷ് എന്നിവർ സംസാരിച്ചു .പ്രധാനാധ്യാപകൻ കെ എം ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പ്രസീത നന്ദിയും പറഞ്ഞു.

0 Comments