കാന്തപുരം: കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളം പഞ്ചായത്തിൽ പത്താം വാർഡിൽ (ചോയിമഠം) മത്സരിച്ച ആതിര മാധവൻ നേടി. മൊത്തം പോൾ ചെയ്ത 1564 ൽ 1123 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആതിര മാധവൻ (മുസ്ലിം ലീഗ് )തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.ഡി.എഫ്. ജയിച്ച് വരുന്ന വാർഡാണ്. 2010 ൽ നജീബ് കാന്തപുരം 917 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നജീബ് കാന്തപുരം MLA വിജയിച്ച വാർഡാണിത്.
ആതിര മാധവൻ 1997 ഡിസംബർ 30-ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ആനപ്പറക്കൽ മാധവൻ്റെയും രാജിയുടെയും മകളായി ജനനം. കാന്തപുരം ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ ചോയിമഠം, പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍, പൂനൂര്‍ ജി.എച്ച്.എസ്.എസ് , ബാലുശ്ശേരി ഗവണ്മെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജ്, ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2018-ല്‍ ബാലുശ്ശേരി ഗവണ്മെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നിന്ന് ബിരുദവും, ശേഷം ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ നിന്ന് ബിരുദാനന്തര ബിരുദം നേടി. നിലവിൽ കോഴിക്കോട് എൽ ബി എസ് സെൻ്ററിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലക്കേഷൻ (PGDCA)എന്ന കോഴ്സ് പഠിക്കുന്നു. ആര്യ മാധവൻ സഹോദരിയാണ്.

0 Comments