Ticker

6/recent/ticker-posts

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചു

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചു

ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അംഗ പട്ടിക പ്രഖ്യാപിച്ചു. ധനകാര്യ, വികസനം, ക്ഷേമം, ആരോഗ്യ–വിദ്യാഭ്യാസം എന്നീ നാല് സ്റ്റാൻഡിങ് കമ്മിറ്റികളാണ് നിലവിൽ രൂപീകരിച്ചിരിക്കുന്നത്.

ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

വൈസ് പ്രസിഡന്റ് സഫിയ ടീച്ചർ (വാർഡ് 3) ചെയർപേഴ്‌സനായി ചുമതലയേറ്റു. 
നളിനി മൂച്ചിലോട്ട് (24), ലതിക കൈതേരിപ്പൊയിൽ (വാർഡ് 12), സബരീസൻ വി.ടി (വാർഡ് 13), ഷമീർ മൂലക്കണ്ടി (വാർഡ് 18), റീന ടി.കെ (വാർഡ് 4) എന്നിവർ അംഗങ്ങളാണ്.

വികസന സ്റ്റാൻഡിങ് കമ്മിറ്റി

അജിത് കുമാർ ഏറാടിയിൽ (വാർഡ് 17) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 
ഫസീല അസ്ലഹ് (വാർഡ് 6), നിജിൽ രാജ് (വാർഡ് 14), റഷീദ് കൊല്ലാരുകണ്ടി (വാർഡ് 15), പ്രബീഷ് ബാലൻ (വാർഡ് 8), സനിത വി.എം (വാർഡ് 21) എന്നിവർ അംഗങ്ങളാണ്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

പി. സാജിത (വാർഡ് 9) ചെയർപേഴ്‌സനായി ചുമതലയേറ്റു. 
ജിഷ സി.കെ (വാർഡ് 2), വലസല ടീച്ചർ (വാർഡ് 1), എം. ഹംസ മാസ്റ്റർ (വാർഡ് 16), ഷബ്‌ന അരിപ്പംകുഴിയിൽ (വാർഡ് 19), നികേഷ് കുമാർ തനിയാടത്ത് (വാർഡ് 20) എന്നിവർ അംഗങ്ങളായി.

ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി

ആർ.കെ. ഇബ്രാഹിം മാസ്റ്റർ (വാർഡ് 22) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 
അതിര മാധവൻ (വാർഡ് 10), അബ്ദുൽ ഗഫൂർ കെ.ടി (വാർഡ് 5), രഞ്ജിത് ഭാസ്കരൻ (വാർഡ് 7), രീഥ രാമചന്ദ്രൻ (വാർഡ് 23) എന്നിവർ അംഗങ്ങളാണ്.

Post a Comment

0 Comments