തലയാട് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ വൈബ് ഫോർ വെൽനസ് പരിപാടിയുടെ ഭാഗമായി ഹെൽത്തി ഫുഡ് എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ നിർവഹിച്ചു .വാർഡ് മെമ്പർ ഹബീബ ഷമീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക് മെമ്പർ കെ.കെ. ബാബു, വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് അബ്ദു
നടുക്കണ്ടി,സുനോജ് മോഹൻ, മുഹമ്മദലി എന്നിവരും HMC മെമ്പർമാരായ ഉസ്മാൻ, അജീന്ദ്രൻ, ബിജു, മൊയ്തീൻ കോയ എന്നിവരും ആശംസകൾ അർപ്പിച്ചു .ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് ഡോക്ടർ ഹൃദ്യ ,ഡോക്ടർ വിപിൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. ആരോഗ്യകരമായ ഔഷധ ഗുണങ്ങളോട് കൂടിയ 40 ഓളം വിഭവങ്ങൾ പ്രദർശനത്തിന് വെച്ചു. ഏറ്റവും മികച്ച 3 വിഭവങ്ങൾക്ക് സമ്മാനം നൽകുകയുണ്ടായി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി പി. ഗീത, സ്റ്റാഫ് സെക്രട്ടറി ശ്രീമതി അശ്വതി എന്നിവർ സംസാരിച്ചു.

0 Comments