Ticker

6/recent/ticker-posts

മധുരിക്കുന്ന അനുഭവമായി ഇയ്യാട് എം.ഐ.യു.പി സ്കൂൾ പൂർവ്വ അധ്യാപക – വിദ്യാർഥി സംഗമം

എകരൂൽ: 1944 സ്ഥാപിതമായ ഇയ്യാട് എം.ഐ.യു.പി സ്കൂളിൽ സ്‌കൂൾ കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി  വർഷങ്ങൾക്കിപ്പുറം പഴയ ഓർമ്മകളെ പുതുക്കി പൂർവ്വ അധ്യാപകരും വിദ്യാർഥികളും സ്കൂളിലെത്തി ഒന്നിച്ചിരുന്നത് മധുരിക്കുന്ന അനുഭവമായി.  ഇയ്യാട് എം.ഐ.യു.പി സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ അധ്യാപക – വിദ്യാർഥി സംഗമത്തിലാണ്  81 വർഷത്തെ സ്‌കൂളിലെ അധ്യാപകരും വിവിധ തലമുറകളിലെ വിദ്യാർഥികളും ഒത്തുകൂടി ഓ‍ർമ്മകൾ ഓർത്തെടുത്തത്.  സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടി പൂർവ്വ വിദ്യാർഥി  ഡോ. എം.എ അമീറലി ഉദ്ഘാടനം ചെയ്തു.  സ്കൂൾ പ്രധാനധ്യാപിക പി. ഹസീന ടീച്ചർ അധ്യക്ഷയായി. മുൻ കെൽട്രോൺ ഉദ്യോ​ഗസ്ഥൻ സി.കെ മൂസ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ പൂർവ്വ അധ്യാപകരേയും പി.ടി.എ പ്രസി‍ഡന്റുമാരേയും ആ​ദരിച്ചു. സ്കൂളിലെ ആ​ദ്യ ബാച്ച് വിദ്യാർഥി കെ.വി അമ്മദ് കോയയെ മാനേജർ ടി.പി മൊയ്തിയും റിട്ട അ​ധ്യാപകരായ പി ചെറിയകോയ തങ്ങൾ, ടി.പി അബ്ദുൽ ഖാ​ദർ, കെ.ടി ഉസ്സയിൻ മാഷ്, കേശവൻ മാഷ്, ഉണ്ണിമാധവി ടീച്ചർ,  കോമളവല്ലി ടീച്ചർ, ​ഗോപിനാഥൻ മാസ്റ്റർ, ഖദീജക്കുട്ടി ടീച്ചർ, സൂപ്പി മാസ്റ്റർ, വേണു​ഗോപാൽ മാസ്റ്റർ, കെ.കെ ബഷീർ മാസ്റ്റർ, സുഹറ ടീച്ചർ,‌ മുഹമ്മദ് മാസ്റ്റർ, ഒ.പി കൃഷ്ണദാസ് മാസ്റ്റർ, എം. അബ്ദുൽ ബഷീർ മാസ്റ്റർ, ടി.പി മനാഫ് മാസ്റ്റർ, ഇ.കെ അസീസ് മാസ്റ്റർ, കെ.വി മുഹമ്മദ് സാദിഖ് മാസ്റ്റർ എന്നിവരെ ടി.എം ബഷീർ, ബീരാൻ കോയ വള്ളിയോത്ത്, ടി.കെ ഇബ്രാഹീം, ഷറീന, സി.കെ അബ്ദുറഹിമാൻ, എൻ. മൊയ്തീൻകോയ, കെ. അബ്ദുറഹിമാൻ, സുജിത് കുമാർ, ഫൈസൽ, കെ. മനോജ്, കെ. ഉസ്മാൻ, നൗഷാദ്, എൻ.കെ ഇസ്മായിൽ, കെ.വി.എ ലത്തീഫ്, സി.കെ മധു, ‍‍പി. ജബലത്ത്, അനസ് പുതിയേടത്ത്, ഗഫൂർ ഇയ്യാട്, ​ഷാജു ബിൻ മജീദ് എന്നിവരും, മുൻ പി.ടി.എ പ്രസി‍ഡന്റുമാരായ ടി. മു​ഹമ്മദ്, കുനിയിൽ മുഹമ്മദ്, ഇ.സി നൗഷാദ്, കെ.ടി ആരിഫ്, എന്നിവരെ  അധ്യാപകരായ ​​​ഹസീന, റഹീസ്, സീന, ഷമീറ, സു​ഗതകുമാരി, ഷംല എന്നിവരും  പോന്നാടയണിയിച്ചു ആദരിച്ചു.  പൂർവ്വ വിദ്യാ‍ർത്ഥി സംഘടന  ടി.പി അബ്ദുൽ ഹഖ്, പി.ടി.എ പ്രസി‍ഡന്റ് ഷമീർ മൂലക്കണ്ടി, മൊയ്തീൻ കോയ മാസ്റ്റർ, സീന ടീച്ചർ, ഷമിയ ശമീർ, അരുൺ വേലായുധൻ സംസാരിച്ചു.



Post a Comment

0 Comments