Ticker

6/recent/ticker-posts

24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും

തിരുവനന്തപുരം: തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രിവരെ തുടരും. സിഐടിയു ഉൾപ്പെടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിന് ഇടതുപക്ഷ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപക-വിദ്യാർത്ഥി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത.



തൊഴിലാളി, കർഷക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. തൊഴിലുകൾ നിർത്തിവെച്ച്, കടകമ്പോളങ്ങൾ അടച്ചും, വാഹനയാത്രകൾ ഒഴിവാക്കിയും പണിമുടക്കിന് പിന്തുണ നൽകണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകരോടൊപ്പം കേന്ദ്ര-സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ മേഖലാ ജീവനക്കാരും, വിവിധ ഫെഡറേഷനുകളും, മഹിളാ-യുവജന-വിദ്യാർത്ഥി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.പണിമുടക്കിന് മുന്നോടിയായി ട്രേഡ് യൂണിയനുകൾ തൊഴിലുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യവ്യാപകമായി ആയിരത്തിലധികം കേന്ദ്രങ്ങളിലും, സംസ്ഥാനത്ത് ഏകദേശം അഞ്ഞൂറ് കേന്ദ്രങ്ങളിലുമായി പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും.

Post a Comment

0 Comments