പൂനൂർ: എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ കീഴിൽ മോഡൽ പരീക്ഷ നടത്തി. 10 സെന്ററുകളിലായി അഞ്ഞൂറോളം വിദ്യാർഥികൾ പരീക്ഷയെഴുതി. എക്സാം ഓറിയൻ്റേഷൻ സെഷനും സബ്ജെക്ട് എക്സ്പോയും ഇതോടനുബന്ധിച്ചു മുഴുവൻ സെന്ററുകളിലും നടന്നു.
ഡിവിഷൻ തല ഉദ്‌ഘാടനം പൂനൂർ ഇഷാഅത് പബ്ലിക് സ്കൂളിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അബ്ദുള്ള മാസ്റ്റർ നിർവഹിച്ചു. ഉദ്ഘാടന സംഗമത്തിൽ പൂനൂർ ഡിവിഷൻ ജ. സെക്രട്ടറി മുഹമ്മദ് അജീർ അധ്യക്ഷത വഹിച്ചു. നൗഷർവാൻ എം എം പറമ്പ്, ആദിൽ ഫൗസി കാന്തപുരം, ബഹാഉദ്ദീൻ ജൗഹരി, സിനാൻ മടത്തുംപൊയിൽ എന്നിവർ സംബന്ധിച്ചു. പരീക്ഷ ഫലം 2026 ഫെബ്രുവരി 22 ന് വെഫി കേരളയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
0 Comments