Ticker

6/recent/ticker-posts

ശിശുഭവനിലെ കുട്ടികൾക്ക് ‘ഡ്രീംസ്’ പദ്ധതി ആരംഭിച്ചു

ശിശുഭവനിലെ കുട്ടികൾക്ക് ‘ഡ്രീംസ്’ പദ്ധതി ആരംഭിച്ചു
കോഴിക്കോട്:

ശിശുഭവനങ്ങളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങളിലെ പഠനത്തിനപ്പുറം അനുഭവാധിഷ്ഠിത പഠനാവസരങ്ങൾ ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘ഡ്രീംസ്’ പദ്ധതി ആരംഭിച്ചു. റോബോട്ടിക്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, കല, കരിയർ മാർഗനിർദ്ദേശം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രായോഗിക പരിചയം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വെള്ളിമാടുകുന്നിലെ ചിൽഡ്രൻ ഹോം ഫോർ ഗേൾസ്, ചിൽഡ്രൻ ഹോം ഫോർ ബോയ്സ്, ആഫ്റ്റർ കെയർ ഹോം ഫോർ ഗേൾസ് എന്നിവിടങ്ങളിലെ കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എൻഐടി കാലിക്കറ്റ്, റീജിയണൽ സയൻസ് സെന്റർ & പ്ലാനറ്റോറിയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് നിർവഹിച്ചു. കുട്ടികളുടെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും വളരാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത് എന്നും അദ്ദേഹം പറഞ്ഞു. ‘ഹാപ്പി ഹിൽ’ പദ്ധതിയുടെ ഭാഗമായാണ് ‘ഡ്രീംസ്’ നടപ്പാക്കുന്നത്.

Post a Comment

0 Comments