പൂനൂർ: ഭിന്നശേഷി മേഖലയിലെ ദീർഘകാല സേവനങ്ങൾ പരിഗണിച്ച് കണ്ണൂർ ശാന്തിദീപം സ്പെഷ്യൽ സ്കൂൾ സ്ഥാപക ജലറാണി ടീച്ചർക്ക് പ്രഥമ കെ. മുഹമ്മദ് ഈസ മെമ്മോറിയൽ സംസ്ഥാന അവാർഡ് ലഭിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ പതിനാറാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം നടന്നു.
ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൂറി അംഗം കെ.പി.യൂ. അലി അവാർഡ് ജേതാവിനെ സദസ്സിനോട് പരിചയപ്പെടുത്തി. ഇന്ത്യൻ സ്പോർട്സ് സെന്റർ ഖത്തർ പ്രസിഡന്റും കെയർ ആൻഡ് ക്യൂർ മാനേജിങ് ഡയറക്ടറുമായ ഇ.പി. അബ്ദുറഹിമാൻ ജലറാണി ടീച്ചർക്കു ഫലകവും പ്രശസ്തിപത്രവും ₹25,000 രൂപയുടെ അവാർഡ് തുകയും കൈമാറി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പാരാ സ്വിമ്മിംഗ് ചാമ്പ്യൻ അസീം വെളിമണ്ണ, കോഴിക്കോട് ആശ വൈസ് പ്രസിഡണ്ട് എൻ.സി. അബ്ദുള്ളക്കോഴ, പ്രകാശ് പോത്തായ, വ്യവസായികളായ മജീദ് പുല്ലങ്കോട്, സലാം കോളിക്കൽ, ഇബ്രാഹിം കരാമ, ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബഷീർ പൂനൂർ, ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, വൈസ് പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, സെക്രട്ടറി ടി.എം. താലിസ്, അബ്ദുറഹിമാൻ പി.എ, സമദ് പാണ്ടിക്കൽ എന്നിവർ പ്രസംഗിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് “ഈസക്ക പകർന്നു നൽകിയ മാനവികത” എന്ന സെമിനാർ മാധ്യമപ്രവർത്തകൻ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആശ പ്രസിഡണ്ട് ഡോ. അഹമ്മദ് മൂപ്പൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി.എ. നസീർ, യതീന്ദ്രൻ മാസ്റ്റർ, കെ.കെ. അബ്ദുസ്സലാം, നൗഷാദ് അരീക്കോട് എന്നിവർ വിഷയാവതരണം നടത്തി.

0 Comments