തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ ടെറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഏഴു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കേരള പരീക്ഷാ ഭവന്‍ നടത്തുന്ന കെടെറ്റ് പരീക്ഷയ്ക്കായി ഔദ്യോഗിക വെബ്‌പോര്‍ട്ടലായ കേരള ടീച്ചര്‍ എലിജിബിലിറ്റി വഴി അപേക്ഷ നല്‍കേണ്ടതാണ്. ഓരോ വിഭാഗങ്ങളിലേക്കും അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരീക്ഷാ ഘടന തുടങ്ങിയ വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍, അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഫീസ് വിവരങ്ങള്‍ എന്നിവ കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

0 Comments