കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.എസ്.കെ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് കോർണറുകളുടെ ജില്ലാതല ഫെസ്റ്റിവലിൽ ബാലുശ്ശേരി ബി.ആർ.സി. പരിധിയിലെ ഉണ്ണികുളം ജി.യു.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി. ജി.എം. യു.പി.എസ്. മാവൂർ രണ്ടാം സ്ഥാനവും ജി.എം. യു.പി.എസ്. ചേന്ദമംഗലൂർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പ്രൊഫ. കെ. പാപ്പൂട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു. പഠനത്തോടൊപ്പം കുട്ടികളിലെ സൃഷ്ടിപരവും പ്രായോഗികവുമായ നൈപുണികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്രിയേറ്റീവ് കോർണറുകൾ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. പി. ഷൈജു, ഡോ. ബി. ഷാജി, ഡോ. യു.കെ. അബ്ദുന്നാസർ, സജീഷ് നാരായണൻ, വി.ടി. ഷീബ എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ അജയൻ പി.എൻ., വിദ്യാകിരണം കോഡിനേറ്റർ പ്രവീൺകുമാർ വി. തുടങ്ങിയവരും പങ്കെടുത്തു.

0 Comments