Ticker

6/recent/ticker-posts

കോഴിക്കോട് പൂനൂരിൽ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

താമരശ്ശേരി : പൂനൂരിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. താമരശ്ശേരി കോരങ്ങാട് ചെറ്റാരിക്കൽ സ്വദേശി നാസറിനാണ് ആക്രമണത്തിൽ കുത്തേറ്റത്. പൂനൂരിൽ വെച്ച് നടന്ന ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് തൊട്ടുപിന്നാലെ ഗുരുതരമായി പരിക്കേറ്റ നാസറിനെ പ്രദേശവാസികൾ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. അക്രമത്തിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്ന ഉണ്ണികുളം കരിക്കാളിമ്മൽ സ്വദേശി മനാഫിനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പോലീസിന് നാട്ടുകാർ ഇയാളെ കൈമാറി. മനാഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. സംഭവത്തിന് പിന്നിലെ കാരണങ്ങൾ എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ബാലുശ്ശേരി പോലീസ് അന്വേഷിച്ചുവരികയാണ്.


Post a Comment

0 Comments