പൂനൂർ: ചോയിമഠം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ ജ്വാല സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫിസ് ഉദ്ഘാടനവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ എ.പി ഫാസിൽ അധ്യക്ഷനായി. ചടങ്ങിൽ പ്രദേശത്തു ചോയിമഠത്തിൽ നിന്നുള്ള ജന പ്രതിനിധികളായ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുല്ല, വാർഡ് മെംബർ ആതിര മാധവൻ എന്നിവരെ ക്ലബ് ഭാരവാഹികൾ ഹാരാർപ്പണം നടത്തി. കെ.കെ മുനീർ, അജി, ജബ്ബാർ, കെ.കെ.സി മുഹമ്മദ്, പി.ടി ഭാസ്കരൻ, എ.പി ഫസൽ, നിസാർ, കെ.കെ റിസാൽ, കെ.കെ ഡാനിഷ്, പി.കെ സ്വാലിഹ്. സി.കെ.കെ ഷമീർ, റിനാസ് എന്നിവർ സംസാരിച്ചു.

0 Comments