എകരൂൽ: എകരൂലിൽ വർക്ക് ഷോപ്പ് നടത്തി വന്ന എം.എം. പറമ്പ് കോട്ടക്കുന്ന് സ്വദേശിയായ മഞ്ഞപ്പള്ളി രാജേഷ് (42) നെ ഇന്ന് രാവിലെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. രാജേഷിന്റെ ഭാര്യ ഷജിലയാണ്. മക്കൾ: സഞ്ജീവ് രാജ്, സഞ്ജയ്.

0 Comments