കുട്ടമ്പൂർ: കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. സ്കൂളിലെ മുൻ പ്രധാനാധ്യാപകനും ആദ്യകാല മലയാള അധ്യാപകനുമായ ടി. രാമനാഥൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ബിന്ദു എസ്. കൃഷ്ണ അധ്യക്ഷത വഹിച്ചു. വായനാമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.
മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘പിറന്നാൾ പുസ്തകം’ പദ്ധതിയുടെ ഈ വർഷത്തെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടന്നു. സ്കൂൾ മാനേജർ ടി. കെ. രാജേന്ദ്രൻ ഉപഹാര സമർപ്പണം നിർവഹിച്ചു.
സുരേഷ് കുമാർ വി. ജി., വിഷ്ണുപ്രസാദ് എം. എം., ഷഹീൻ ശർഷാദ്, ബിജിൻ കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാരംഗം കൺവീനർ ജഹിബ ടീച്ചർ സ്വാഗതവും മലയാളം അധ്യാപകൻ രതീശൻ മാഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികളിൽ വായനാശീലവും സാഹിത്യാഭിരുചിയും വളർത്തുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

0 Comments