Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൺ മില്യൺ ഗോൾ പരിപാടി

പൂനൂർ: ലഹരിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ വിമുക്തി, ജാഗ്രത സമിതി എന്നിവയുമായി ചേർന്ന്  വൺ മില്യൻ തൂഫാൻ ഗോൾസ് പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ കളിക്കാരനും ഐഎസ്എൽ ൽ മുംബൈ സിറ്റി എഫ്‌സിയുടെ താരവുമായ പി എൻ നൗഫൽ ഉദ്‌ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഫാൻസ് ഷോ, ഷൂട്ടൗട്ട് മത്സരം, റാലി, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷനായി. വി അബ്ദുൽ സലീം, ഇ സൈറ, കെ അബ്ദുസലീം, ഡോ. മുഹമ്മദ് സാദിഖ്, ടി പി അജയൻ, കെ പി അഭിലാഷ്, പി പ്രശാന്ത് കുമാർ, വി എച്ച് അബ്ദുൽ സലാം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments