Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സെൽഫ് ഡിഫെൻസ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജാഗ്രത സമിതിയുടെയും സൈക്കോസോഷ്യൽ സീർവിസ്ന്റെയും ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി കേരള പോലീസിന്റെ സെൽഫ് ഡിഫെൻസ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. വി അബ്ദുൾ സലീം ഉദ്ഘാടനം ചെയ്തു, കെ അബ്ദുൾ ലത്തീഫ് അധ്യക്ഷനായി.

നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടു നീങ്ങുന്നതിന് ആവശ്യമായ പ്രതികരണ മാർഗങ്ങളും ആത്മവിശ്വാസം വളർത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി വി ഷീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ജി ജീജ
എന്നിവർ വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഇ സൈറ, കെ മുബീന, സിഷ ഫിലിപ്പ്, അഫീഫ ഹസനത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments