പൂനൂർ: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി, എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജാഗ്രതാ സമിതി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച "ഒരു മില്യൺ ഗോൾ" വർഷം പരിപാടി കാക്കൂർ എസ്.എച്ച്.ഒ. സജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ കയ്യൊപ്പ് ശേഖരണ പരിപാടി വാർഡ് മെമ്പർ വിമിഷ എം. ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് സിറാജ് കെ.പി., ഹെഡ്മിസ്ട്രസ് ബിന്ദു എസ്. കൃഷ്ണ, മാനേജർ ടി.കെ. രാജേന്ദ്രൻ, സുരേഷ് കുമാർ വി.ജി., നൗഷാദ് കെ., ഹന്ന കെ.പി., അനുഗ്രഹ് സുധാകർ, അദിൻ ബഷർ, പരിപാടി കൺവീനർ ഷൈജു എം.വി. എന്നിവർ പങ്കെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ഗാന-നൃത്താവിഷ്കാരം, ലഹരി വിരുദ്ധ പ്രസംഗം, പോസ്റ്റർ രചന, ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം വളർത്തുന്നതിനാണ് പരിപാടികൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

0 Comments