നരിക്കുനി: നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കും കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് - സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്. തോട്ടിൽ വീണ ഹനയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, അവിടെ നിന്ന് ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയുമായിരുന്നു. മൂർഖൻകുണ്ട് നെടിയനാട് ജി.എം.എൽ.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് ഹന ഫാത്തിമ. മയ്യിത്ത് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

0 Comments